കെഎസ്ആർടിസി: ശമ്പളം കൃത്യമായി നൽകുമെന്ന് ഗതാഗതമന്ത്രി
പുതിയ ബസുകൾ നിരത്തിലിറക്കും. കോർപ്പറേഷനിൽ മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കോർപ്പറേഷനിലെ പ്രതിസന്ധികൾ പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് തൊഴിലാളികൾ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാക്കാലത്തും സർക്കാരിൽ നിന്നും സഹായം ആവശ്യപ്പെടുന്നതിന് പരിമിതികളുണ്ട്. കെഎസ്ആർടിസിയിലെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ ശാശ്വതമായ പരിഹാരം ആവശ്യമാണ്. സർക്കാരും മാനേജ്മെന്റും തൊഴിലാളികളും യൂണിയനുകളും സംയുക്തമായി ചർച്ച നടത്തി ഒരു കരാർ ഉണ്ടാക്കണം. പുതിയ ബസുകൾ നിരത്തിലിറക്കും. കോർപ്പറേഷനിൽ മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.