ഇടുക്കിയില്‍ 75 വയസുകാരിക്ക് ക്രൂര പീഡനം; 14 കാരന്‍ പിടിയില്‍

വണ്ടന്‍മേട് പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ കറുവാക്കുളം എന്ന സ്ഥലത്താണ് സംഭവം നടന്നത്. ആളില്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ കുട്ടി വൃദ്ധയെ ഉപദ്രവിക്കുകയായിരുന്നു.

Update: 2022-07-20 15:01 GMT

ഇടുക്കി: ഇടുക്കി വണ്ടന്മേട്ടില്‍ 75 വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയെന്ന കേസില്‍ 14 കാരനെ പോലിസ് പിടികൂടി. വണ്ടന്‍മേട് പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ കറുവാക്കുളം എന്ന സ്ഥലത്താണ് സംഭവം നടന്നത്. ആളില്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ കുട്ടി വൃദ്ധയെ ഉപദ്രവിക്കുകയായിരുന്നു. മരുമകന്‍ വീട്ടിലെത്തിയപ്പോള്‍ വൃദ്ധയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പോലിസ് നല്‍കുന്ന വിവരം. മരുമകന്‍ തന്നെയാണ് കുട്ടിയെ പോലിസില്‍ ഏല്‍പ്പിച്ചത്.

Tags: