കൊവിഡ്: മലപ്പുറം ജില്ലയില്‍ ഇന്ന് 476 പേര്‍ക്ക് വൈറസ് ബാധ

Update: 2021-02-19 14:30 GMT

മലപ്പുറം: ജില്ലയില്‍ ഇന്ന് 476 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 578 പേരാണ് രോഗമുക്തരായത്. ഇതുവരെ ജില്ലയില്‍ രോഗമുക്തരായത് 1,10,901 പേരാണ്. 461 പേര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. ഉറവിടമറിയാതെ ആറുപേര്‍ക്കും വൈറസ് പിടിപെട്ടു. വിദേശരാജ്യത്തുനിന്നെത്തിയവര്‍ ഒരാളാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയവര്‍ എട്ടുപേരും രോഗബാധിതരായി.

രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവര്‍ 3,219 പേരാണ്. കൊവിഡ് പ്രത്യേക ആശുപത്രികളില്‍ 214 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 127 പേരും കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 75 പേരും ചികില്‍സയില്‍ കഴിയുന്നുണ്ട്. ആകെ നിരീക്ഷണത്തിലുള്ളവര്‍ 24,849 പേരാണ്. കൊവിഡ് ബാധിച്ച് ഇതുവരെ ജില്ലയില്‍ മരിച്ചവര്‍ 556 പേരാണ്.

Tags:    

Similar News