കേരളത്തിന് 4.53 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

Update: 2021-08-28 19:14 GMT

തിരുവനന്തപുരം: സംസ്ഥാനത്തിന് 4,53,220 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2,91,100 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും 1,62,120 ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായത്.

തിരുവനന്തപുരം 98,570, എറണാകുളം 1,14,590, കോഴിക്കോട് 77,940 എന്നിങ്ങനെ ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരത്ത് 1,62,120 ഡോസ് കൊവാക്‌സിനുമാണെത്തിയത്. ഇത് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തുവരുന്നു.

Tags: