അക്രമിക്കപ്പെട്ടത് 45 മാധ്യമപ്രവര്‍ത്തകര്‍; പത്രപ്രവര്‍ത്തക യൂനിയന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

അക്രമികള്‍ക്കെതിരായ പോലിസ് നടപടി വെറും പേരിനുമാത്രമാവരുതെന്ന് ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യൂജെ) മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Update: 2019-01-04 09:42 GMT

തിരുവനന്തപുരം: കേരളത്തിലും ഡല്‍ഹിയിലുമായി കഴിഞ്ഞ രണ്ടുദിവസം അക്രമിക്കപ്പെട്ടത് 45 മാധ്യമപ്രവര്‍ത്തകര്‍. അക്രമികള്‍ക്കെതിരായ പോലിസ് നടപടി വെറും പേരിനുമാത്രമാവരുതെന്ന് ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യൂജെ) മുഖ്യമന്ത്രിക്ക് പരാതി നല്‍കി. 15 മാധ്യമപ്രവര്‍ത്തകരുടെ കാമറയും ഫോണും നശിപ്പിക്കപ്പെട്ടു. ഇതിനുള്ള നഷ്ടപരിഹാരം ഈടാക്കണം. തുലാമാസ പൂജയ്ക്കിടെ നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച കേസുകളില്‍ ശക്തമായ തുടര്‍നടപടി വാഗ്ദാനം ചെയ്‌തെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. ഇത്തരം കേസുകളില്‍ നിയമനടപടികള്‍ ഇഴയുന്നതാണ് തുടര്‍ന്നും സംഘടിത അക്രമങ്ങള്‍ക്ക് കാരണം. മുഴുവന്‍ കേസുകളിലേയും പ്രതികളെ കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കണമെന്നും കെയുഡബ്ല്യൂജെ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News