പത്തനംതിട്ട ജ്വല്ലറി കവര്‍ച്ച;നാല് പേര്‍ പിടിയില്‍

സേലത്ത് വാഹനപരിശോധനക്കിടെയാണ് നാല് പേര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണ്ണവും പണവുമായി സംഘത്തിലെ ഒരാള്‍ കടന്നു കളഞ്ഞു.

Update: 2019-07-29 04:44 GMT

പത്തനംതിട്ട: നഗരത്തില്‍ പട്ടാപ്പകല്‍ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ മോഷണം നടത്തിയ കേസിലെ നാല് പേര്‍ പിടിയില്‍. സേലത്ത് വെച്ചാണ് സംഘത്തിലെ നാല് പേര്‍ പിടിയിലായത്.അതേ സമയം സ്വര്‍ണ്ണവും പണവുമായി സംഘത്തിലെ ഒരാള്‍ കടന്നു കളഞ്ഞു. സേലത്ത് വാഹനപരിശോധനക്കിടെയാണ് നാല് പേര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. 

മുത്താരമ്മന്‍ കോവിലിനുസമീപം പ്രവര്‍ത്തിക്കുന്ന കൃഷ്ണ ജ്വല്ലറിയിലാണ് ഇന്നലെ വൈകീട്ട് നാലരയോടെ കവര്‍ച്ച നടന്നത്. മോഷണത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന ജ്വല്ലറി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പട്ടേലിനെ പോലിസ് ഇന്നലെ തന്നെ പിടികൂടിയിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. മറ്റൊരുവാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

മോഷണസംഘത്തിനൊപ്പംപോയ ഇയാളെ വൈകീട്ട് ഏഴോടെ കോഴഞ്ചേരിയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, മോഷണസംഘം തന്നെ തട്ടിക്കൊണ്ടുപോയെന്നും മര്‍ദിച്ച് അവശനാക്കി കോഴഞ്ചേരിയില്‍ ഇറക്കിവിട്ടെന്നുമാണ് ഇയാള്‍ ആദ്യം പറഞ്ഞത്.15 ദിവസം മുന്‍പാണ് അക്ഷയ് ജൂവലറിയില്‍ ജോലിക്കെത്തിയത്.ജ്വല്ലറിയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കുംസംഘം കൊണ്ട് പോയിരുന്നു കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിനു സമീപം കാത്തുകിടന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ആഡംബരവാഹനത്തിലാണ് ഇവര്‍ കയറിപ്പോയതെന്നാണ് ഓട്ടോറിക്ഷക്കാരന്‍ നല്‍കിയ വിവരം.

Tags:    

Similar News