220 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍; മാരകായുധങ്ങളും പിടിച്ചെടുത്തു

പ്രതികളുടെ തലവനായ കടു എന്ന നൈഫിനെയും പ്രതിയാക്കി കേസെടുത്ത് തുടരന്വേഷണം ആരംഭിച്ചു. മണ്ണഞ്ചിറ ഭാഗത്ത് വാടകയ്ക്ക് വീടെടുത്തു ആന്ധ്രയില്‍നിന്നും വന്‍ തോതില്‍ കഞ്ചാവ് കൊണ്ടുവന്നു മധ്യകേരളത്തില്‍ വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായത്.

Update: 2019-10-05 13:04 GMT

തൃശൂര്‍: 220 കിലോയോളം കഞ്ചാവുമായി തൃശൂര്‍ സ്വദേശികളായ രണ്ടുപേരെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനികുമാറും സംഘവും തൃശൂര്‍ മണ്ടന്‍ചിറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 220 കിലോ കഞ്ചാവും അത് കടത്താനുപയോഗിച്ച രണ്ട് ആഡംബര കാറുകളും അനവധി മാരകായുധങ്ങളും സഹിതം പിടികൂടിയത്. തൃശൂര്‍ സ്വാദേശികളായ രൂപേഷ്, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ തലവനായ കടു എന്ന നൈഫിനെയും പ്രതിയാക്കി കേസെടുത്ത് തുടരന്വേഷണം ആരംഭിച്ചു. മണ്ണഞ്ചിറ ഭാഗത്ത് വാടകയ്ക്ക് വീടെടുത്തു ആന്ധ്രയില്‍നിന്നും വന്‍ തോതില്‍ കഞ്ചാവ് കൊണ്ടുവന്നു മധ്യകേരളത്തില്‍ വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായത്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമികവിവരം.

എക്‌സൈസ് മന്ത്രിയുടെ നിര്‍ദേശപ്രകാരം എക്‌സൈസ് കമ്മീഷണര്‍ രൂപീകരിച്ച സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതികളെ പിടികൂടിയ സംഘത്തില്‍ സര്‍ക്കിള്‍ കെ വി സദയകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ജി കൃഷ്ണകുമാര്‍, എ പ്രദീപ് റാവു, കെ വി വിനോദ്, ടി ആര്‍ മുകേഷ് കുമാര്‍ പ്രിവന്റീവ് ഓഫിസര്‍ മധുസൂദനന്‍നായര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജസിം, സുരേഷ് ബാബു, സുബിന്‍, ഷംനാദ്, രാജേഷ് എന്നിവരും തൃശൂര്‍ റേഞ്ച് പാര്‍ട്ടിയുമുണ്ടായിരുന്നു. ലഹരി കടത്തുകാര്‍ക്കെതിേെര അതിശക്തമായ നടപടി തുടരുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. 

Tags:    

Similar News