യൂനിവേഴ്സിറ്റി കോളജ് സംഘര്‍ഷം: 13 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രിൻസിപ്പൽ വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചു. തിങ്കളാഴ്ചയാണ് യോഗം. കോളജിലെ എല്ലാ വിദ്യാർത്ഥി സംഘടനകളും യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ ആവശ്യപ്പെട്ടു.

Update: 2019-11-30 08:36 GMT

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ ഇന്നലെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 13 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.

ആക്രമണത്തില്‍ പരിക്കേറ്റ ടി ആര്‍ രാകേഷ് എന്ന കെ എസ് യു പ്രവര്‍ത്തകന്റെ മൊഴിയിലാണ് കേസ്. പോലിസിനെ ആക്രമിച്ചതിന് മറ്റൊരു കേസ് കൂടി എടുത്തിട്ടുണ്ട്. ഇതില്‍ കെ എസ് യു പ്രവര്‍ത്തകരും പ്രതികളാണ്.

പ്രതികളെ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. ഹോസ്റ്റലില്‍ കെ എസ് യു പ്രവര്‍ത്തകനെ മര്‍ദിച്ച മഹേഷ് ഒളിവിലാണ്. ഇന്നലെ നടന്ന അക്രമ സംഭവങ്ങളിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് അടക്കം ഇന്നലെ പരിക്കേറ്റിരുന്നു. ഇന്ന് കെ എസ് യു പ്രതിഷേധ ദിനം ആചരിക്കുകയാണ്.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രിൻസിപ്പൽ വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചു. തിങ്കളാഴ്ചയാണ് യോഗം. കോളജിലെ എല്ലാ വിദ്യാർത്ഥി സംഘടനകളും യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ ആവശ്യപ്പെട്ടു. 

Tags:    

Similar News