അമോണിയയും ഫോര്‍മലിനും കലര്‍ത്തിയ മീനുകള്‍ പിടിക്കൂടി

Update: 2019-04-25 10:06 GMT

കോഴിക്കോട്: കോഴിക്കോട് മല്‍സ്യമാര്‍ക്കറ്റില്‍ അമോണിയയും ഫോര്‍മാലിനും കലര്‍ത്തിയ മീനുകള്‍ കണ്ടത്തി. കോഴിക്കോട് ജില്ലയിലെ പുതിയാപ്പ, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ പരിശോധനയിലാണ് രാസവസ്തുക്കള്‍ കലര്‍ത്തിയ മീന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പിടിച്ചെടുത്തത്. സംസ്ഥാനത്ത് മീന്‍ ലഭ്യത കുറഞ്ഞതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മീനുകളിലാണ് രാസവസ്തുക്കള്‍ കലര്‍ത്തിയതായി കണ്ടെത്തിയത്. കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടേയും പരിശോധനയിലാണ് ഇവ കണ്ടത്തിയത്. ഇന്ന് പുലര്‍ച്ചയേടെയാണ് മാര്‍ക്കറ്റിലെത്തിയ വിദഗ്ദ സംഘം ഫോര്‍മാലിനും അമോണിയയും അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധന നടത്തിയത്. കൂടാതെ വിദഗ്ദ പരിശോധനയ്ക്കായി കുറച്ച് മീനുകള്‍ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ 28000 കിലോ മീനാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.

Tags:    

Similar News