നായ്ക്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Update: 2019-03-30 16:21 GMT

ചെന്നൈ: നായ്ക്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 30കാരന്‍ അറസ്റ്റില്‍. ദിവസങ്ങള്‍ മാത്രം പ്രായമുള്ള നാല് നായ്കുട്ടികളെ പീഡിപ്പിച്ച മാധവറാം സ്വദേശി ഭാസ്‌കറാണ് അറസ്റ്റിലായത്. സംഭവം ശ്രദ്ധയില്‍ പെട്ട അയല്‍വാസി, മൃഗസ്‌നേഹികളുടെ സംഘടനാ പ്രവര്‍ത്തകരെ വിളിച്ചു വിവരം പറയുകയായിരുന്നു. തുടര്‍ന്നു സംഘടനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നായ്ക്കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. ഇവര്‍ നല്‍കിയ പരാതിയിലാണ് പോലിസ് പ്രിതിയെ അറസ്റ്റ് ചെയ്്തത്. നായ്ക്കുട്ടികളെ പീഡിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സംഘടനയുടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

Tags: