ട്രക്ക് വാനിലിടിച്ച് 16 മരണം

അമിതവേഗത്തിലെത്തിയ ട്രക്ക് ടെമ്പോയിലും വാനിലും ഇടിച്ചുകയറുകയായിരുന്നു.

Update: 2019-08-27 10:07 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഷാജഹാല്‍പൂരില്‍ ട്രക്ക് ടെമ്പോയിലും വാനിലും ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടെ 16 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

അമിതവേഗത്തിലെത്തിയ ട്രക്ക് ടെമ്പോയിലും വാനിലും ഇടിച്ചുകയറുകയായിരുന്നു. വാനിലുണ്ടായിരുന്നവരാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് പറഞ്ഞു.

Tags: