മധ്യപ്രദേശില്‍ വിധവയെ കൂട്ടബലാല്‍സംഗം ചെയ്ത് സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റി
ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. സ്വകാര്യഭാഗത്തുനിന്ന് ഇരുമ്പ് ദണ്ഡ് ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
ഭോപ്പാല്‍: മധ്യപ്രദേശില്‍ മധ്യവയസ്‌കയായ വിധവയെ നാലംഗസംഘം കൂട്ടബലാല്‍സംഗം ചെയ്ത് സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റി. ഭോപ്പാലില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ സീദി ജില്ലയിലാണ് ശനിയാഴ്ച രാത്രിയില്‍ രണ്ട് കുട്ടികളുടെ അമ്മയായ വിധവ ക്രൂരപീഡനത്തിനിരയായത്. ബലാല്‍സംഗത്തിനിരയായ സ്ത്രീ ഗുരുതരാവസ്ഥയില്‍ രേവയിലെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ നാല് പ്രതികളെ അറസ്റ്റുചെയ്തതായി പോലിസ് അറിയിച്ചു.
ശനിയാഴ്ച രാത്രി വൈകി സ്ത്രീയുടെ വീടിന് സമീപമെത്തിയ നാലംഗസംഘം യുവതിയോട് വെള്ളം ആവശ്യപ്പെട്ടു. ഇത് നിരാകരിച്ചതോടെ ഇവര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീയെ ബലാല്‍സംഗം ചെയ്യുകയും സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റുകയുമായിരുന്നു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. സ്വകാര്യഭാഗത്തുനിന്ന് ഇരുമ്പ് ദണ്ഡ് ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
ഇരയുടെ വീട്ടുകാരുടെ പരാതിയില്‍ പോലിസ് കേസെടുത്തത്. നാലുപ്രതികളെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിന് മുന്‍ഗണന നല്‍കുന്നുണ്ടെന്നും രേവ റേഞ്ച് ഐജി ഉമേഷ് ജോഗയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. ലല്ലു കോള്‍, ഭായ് ലാല്‍ പട്ടേല്‍ എന്നിവരാണ് അറസ്റ്റിലായ രണ്ടുപേരെന്ന് പോലിസ് പറഞ്ഞു. ബാക്കിയുള്ളവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പോലിസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതികളെല്ലാം ഒരേ ഗ്രാമത്തില്‍ താമസക്കുന്നവരാണ്. സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ ആന്തരിക ക്ഷതമേറ്റിട്ടുണ്ടെന്നും നില ഗുരുതരമായി തുടരുകയാണെന്നും ഡോ. കല്‍പ്പന യാദവ് പ്രതികരിച്ചു.
നാലുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെ പ്രായപൂര്‍ത്തിയാവാത്ത രണ്ട് മക്കളോടും സഹോദരിയോടുമൊപ്പം വീടിന് സമീപം ചെറിയ കട നടത്തിയായിരുന്നു യുവതി ഉപജീവനം നടത്തിയിരുന്നത്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടുക്കം രേഖപ്പെടുത്തി. മറ്റൊരു നിര്‍ഭയ സംഭവം കൂടി ഉണ്ടായിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. എത്രകാലം സ്ത്രീകള്‍ ഇത്തരം ക്രൂരതകള്‍ സഹിക്കേണ്ടിവരുമെന്നും രാഹുല്‍ ചോദിച്ചു.
