വിവിപാറ്റ് എണ്ണണമെന്ന ഹരജി; പ്രതിപക്ഷ കക്ഷികള്‍ക്ക് സുപ്രിം കോടതി നോട്ടീസ്

ഇത്തരത്തില്‍ രസീതുകള്‍ എണ്ണുന്നത്് തിരഞ്ഞെടുപ്പ് ഫലം വൈകാന്‍ കാരണമാവുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. അന്‍പത് ശതമാനം രസീതുകള്‍ എണ്ണിതീരാന്‍ കുറഞ്ഞത് ആറുദിവസമെങ്കിലും എടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

Update: 2019-04-02 01:56 GMT

ന്യൂഡല്‍ഹി: അന്‍പതുശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന ഹരജിയില്‍ ഈമാസം എട്ടിനകം സത്യവാങ്മൂലം സമര്‍പിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി. അന്‍പതുശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന ആവശ്യവുമായി 21 പാര്‍ട്ടികളുടെ നേതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. ഇവരോടാണ് സത്യവാങ്മൂലം സമര്‍പിക്കാന്‍ ആവശ്യപ്പെട്ടത്്.

ഇത്തരത്തില്‍ രസീതുകള്‍ എണ്ണുന്നത്് തിരഞ്ഞെടുപ്പ് ഫലം വൈകാന്‍ കാരണമാവുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. അന്‍പത് ശതമാനം രസീതുകള്‍ എണ്ണിതീരാന്‍ കുറഞ്ഞത് ആറുദിവസമെങ്കിലും എടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങള്‍ കുറ്റമറ്റതാണെന്നും പലതവണ പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തിയതാണെന്നും കമ്മിഷന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ജുഡിഷ്യറി അടക്കം സ്ഥാപനങ്ങള്‍ നവീകരിക്കപ്പെടണമെന്നും സ്വന്തംനിലയില്‍ തയാറാകാത്തത് കൊണ്ടല്ലേ കോടതിക്ക് ചോദ്യങ്ങളുന്നയിക്കേണ്ടി വരുന്നതെന്നും കഴിഞ്ഞതവണ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് പരാമര്‍ശിച്ചിരുന്നു. 

Tags:    

Similar News