അവസാനഘട്ട പോളിങ്ങ്: ഇതുവരെയുള്ള വോട്ടിങ് 52.89 ശതമാനം

Update: 2019-05-19 11:30 GMT

ന്യൂഡല്‍ഹി: പതിനേഴാംലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് അവസാനിക്കാനിരിക്കേ 4.00 pm വരെ 52.89 ശതമാനം വരെ പോളിങ് രേഖപ്പെടുത്തി. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഛണ്ഡീഗഡിലുമുള്‍പ്പെടെ 59 മണ്ഡലങ്ങളിലാണ്‌ പോളിങ് നടക്കുന്നത്.

ബിഹാര്‍ 46.66%

ചണ്ഡീഗഢ് 51.18%

ഹിമാചല്‍ പ്രദേശ് 54.92%

മധ്യപ്രദേശ് 58.95%

പഞ്ചാബ് 48.78%

ഉത്തര്‍പ്രദേശ്46.58%

പശ്ചിമബംഗാള്‍ 63.66%

ജാര്‍ഖണ്ഡ് 64.81% എന്നിങ്ങനെയാണ് പോളിങ് ശതമാനം

മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി വാരാണസിയിലെ പോളിങ് ബൂത്തിലും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പട്യാലയിലെ പോളിങ് ബൂത്തിലും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പാട്‌ന രാജ്ഭവന്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ബിഹാറിലെ പട്‌നസാഹിബില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ച്ചേര്‍ന്ന സിറ്റിങ് എംപി ശത്രുഘന്‍ സിന്‍ഹയും മല്‍സരിക്കുന്നു. ജാര്‍ഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍, കേന്ദ്രമന്ത്രി നിഷികാന്ത് ദുബെ, കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ തുടങ്ങിയവരും ജനവിധി തേടുന്നു. ഏറ്റവും കൂടുതല്‍ പോളിങ് നടക്കുന്നത് പശ്ചിമബംഗാളിലും ജാര്‍ഖണ്ഡിലുമാണ്. അതേസമയം വോട്ടിങ്ങിനിടെ പലയിടങ്ങളിലും സംഘര്‍ഷം നടന്നു. ബംഗാളിലെ മധുരാപൂരില്‍ പോളിങ് ബൂത്തിന് നേരെ ബേംബേറുണ്ടാവുകയും ബസിര്‍ഹത്തില്‍ വോട്ടെടുപ്പിനിടെ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു. കൊല്‍ക്കത്ത നഗരത്തിലുള്‍പ്പടെ പലയിടത്തും അക്രമവും ബൂത്ത് പിടിത്തവും സംഘര്‍ഷവും ബോംബേറും അരങ്ങേറി. നിരവധി സ്ഥാനാര്‍ത്ഥികളുടെ വാഹനങ്ങള്‍ തകര്‍ത്തു. 

Tags:    

Similar News