ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു ഫെബ്രുവരി രണ്ടിന് കേരളത്തില്‍

Update: 2019-01-16 18:20 GMT

തിരുവനന്തപുരം: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഫെബ്രുവരി രണ്ടിന് കേരളത്തിലെത്തും. രണ്ടിന് രാവിലെ പ്രത്യേക വിമാനത്തില്‍ കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം തുടര്‍ന്നു കോട്ടയത്തേയ്ക്കുപോവും. കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുന്ന ബാലജനസഖ്യം സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഹെലികോപ്റ്റര്‍ മാര്‍ഗം കൊല്ലത്തെത്തുന്ന അദ്ദേഹം ആശ്രമം യൂനുസ് കണ്‍വന്‍ഷന്‍ സെന്ററില്‍ 3.30നു നടക്കുന്ന കൊല്ലം പ്രസ്‌ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. ഇതിനുശേഷം വൈകുന്നേരത്തോടെ തിരുവനന്തപുരം വിമാനത്താവളംവഴി മടങ്ങും.

Tags: