ഐടി മേഖലയില്‍ നേരിയ ഇളവ് അനുവദിച്ചു; ലോക്ക് ഡൗണിലും ബെംഗളൂരുവില്‍ ഗതാഗതകുരുക്ക്

ഐടി മേഖല നേരിടുന്ന കടുത്ത പ്രതിസന്ധികളെ അഭിമുഖീകരിക്കാനാണ് സിറ്റിയില്‍ നേരിയ ഇളവുകള്‍ അനുവദിച്ചത്.

Update: 2020-04-25 07:08 GMT

ബെംഗളുരു: ലോക്ക് ഡൗണിന് നേരിയ ഇളവുകള്‍ അനുവദിച്ചതോടെ ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടി ബെംഗളൂരു ഇലക്ട്രോണിക് സിറ്റി. ഐടി മേഖല നേരിടുന്ന കടുത്ത പ്രതിസന്ധികളെ അഭിമുഖീകരിക്കാനാണ് സിറ്റിയില്‍ നേരിയ ഇളവുകള്‍ അനുവദിച്ചത്. കുറഞ്ഞ ആളുകളുമായി ഐടി കമ്പനികള്‍ക്കും നിര്‍മ്മാണ, കൊറിയര്‍ സ്ഥാപനങ്ങള്‍ക്കുമാണ് കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ ലോക്ക്‌ഡൌണ്‍ നിര്‍ദേശങ്ങളില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചത്. കൊവിഡ് 19 റെഡ് സോണുകള്‍ക്ക് പുറമേയുള്ള മേഖലകള്‍ക്ക് മാത്രമായിരുന്നു ഇളവ് പ്രഖ്യാപിച്ചത്.

വ്യാഴാഴ്ച ഇളവുകള്‍ വന്നതോടെ നിരവധിയാളുകളാണ് വാഹനവുമായി നിരത്തുകളിലേക്ക് ഇറങ്ങിയത്. ഇതോടെ നഗരത്തില്‍ കനത്ത ഗതാഗത കുരുക്ക് നേരിടുകയായിരുന്നു. ജനങ്ങള്‍ നേരിടുന്ന വലിയ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തായിരുന്നു ചില മേഖലകള്‍ക്ക് ഇളവ് നല്‍കിയതെന്നാണ് കര്‍ണാടക സെക്രട്ടറി ടി എം വിജയ് ഭാസ്‌കര്‍ ബുധനാഴ്ച പറഞ്ഞത്. ജില്ലാ ഭരണകൂടത്തിന്റെ കര്‍ശന മേല്‍നോട്ടത്തിലാവും ഇളവുകള്‍ നടപ്പിലാക്കുകയെന്നായിരുന്നു ചീഫ് സെക്രട്ടറി അറിയിച്ചത്. എന്നാല്‍ ഇളവുകള്‍ മറികടന്ന് നിരവധിയാളുകളാണ് റോഡിലിറങ്ങിയത്.  

Tags: