തിരഞ്ഞെടുപ്പ് ലക്ഷ്യം; വിലക്കയറ്റത്തിനെതിരേ രാജസ്ഥാനില്‍ കോണ്‍ഗ്രസ് മെഗാ റാലി ഇന്ന്

Update: 2021-12-12 04:13 GMT

ജയ്പൂര്‍: രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വില കുതിച്ചുയരുന്നതിനെതിരേയും നാണയപ്പെരുപ്പത്തിനെതിരേയും കോണ്‍ഗ്രസ് ഇന്ന് മെഗാ റാലി സംഘടിപ്പിക്കും. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വത്തില്‍ രാജസ്ഥാനിലെ ജയ്പൂരിലാണ് റാലി. ദേശീയ റാലിയില്‍ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മുന്‍ മുഖ്യമന്ത്രിമാരും പങ്കെടുക്കുമെന്ന് രാജസ്ഥാന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി റാലിയില്‍ പങ്കെടുക്കുമോയെന്ന കാര്യം ഞായറാഴ്ച അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമായി നിര്‍ണായകമായ ഉത്തര്‍പ്രദേശ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത്, പാര്‍ട്ടി പോരാടുന്ന പഞ്ചാബ് എന്നിവയുള്‍പ്പെടെ അടുത്ത വര്‍ഷം നടക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പ്രചാരണം ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് മെഗാ റാലി നടത്തുന്നത്. 'മെഹങ്കൈ ഹഠാവോ' എന്ന പേരിലാണ് റാലി നടത്തുന്നത്.

നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ വിലക്കയറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ പതനമാണ് 'മെഹാംഗായ് ഹഠാവോ' റാലിയെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് പറഞ്ഞു. 'പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 100 കവിഞ്ഞു, പാചക എണ്ണയുടെ വില ലിറ്ററിന് 200ന് അടുത്താണ് തക്കാളിക്ക് കിലോയ്ക്ക് 100നോടടുക്കുന്നു. മോദി സര്‍ക്കാരിന്റെ ഭരണം ജനവിരുദ്ധമാണ്' കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News