കശ്മീരിനു സ്വയം ഭരണം നല്‍കാന്‍ ഇന്ത്യക്കും പാകിസ്താനും യോജിച്ച സമയമാണിതെന്നു ഫാറൂഖ് അബ്ദുല്ല

Update: 2019-03-09 20:33 GMT

ശ്രീനഗര്‍: കശ്മീരിനു സ്വയം ഭരണം നല്‍കാന്‍ ഇന്ത്യക്കും പാകിസ്താനും യോജിച്ച സമയമാണ് ഇപ്പോഴത്തേതെന്നു നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശഫാഖത് അലി വട്ടാലിക്കു നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഫാറൂഖ് അബ്ദുല്ല. ശ്രീനഗറിലെ ഫാറൂഖ് അബ്ദുല്ലയുടെ വസതിയിലായിരുന്നു പരിപാടി. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്നും മുസ്‌ലിംകള്‍ കനത്ത ഭീഷണിയാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ തലക്കു മുകളിലൊരു യുദ്ധം തൂങ്ങി നില്‍ക്കുകയാണ്. എന്തിനും തയ്യാറായി നില്‍ക്കാനാണ് ഇന്ത്യന്‍ പട്ടാള മേധാവി പട്ടാളക്കാരോട് ആവശ്യപ്പെട്ടത്. പ്രതിസന്ധി തീര്‍ന്നിട്ടില്ലെന്നും എന്തും സംഭവിക്കാമെന്നുമാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. എന്നാല്‍ നമുക്ക് വേണ്ടത് സമാധാനമാണ്. അതിനാല്‍ കശ്മീര്‍ പ്രശ്‌നത്തിനു ശരിയായ രാഷ്ട്രീയ പരിഹാരം കാണുകയാണ് ഈ സമയത്ത് നാം ചെയ്യേണ്ടത്. രാഷ്ട്രീയ പരിഹാരത്തിനായി കശ്മീരിനു സ്വയംഭരണം നല്‍കുകയാണ് നാം ചെയ്യേണ്ടത്. ഇതിനു ഏറ്റവും യോജിച്ച സമയമാണിതെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. 

Tags:    

Similar News