ബിജെപി എംഎല്‍എയുടെ വാഹനമിടിച്ച് മൂന്ന് മരണം

ബിജെപി നേതാവ് ഉമാഭാരതിയുടെ മരുമകന്‍ രാഹുല്‍ സിങ് ലോധിയുടെ വാഹനമിടിച്ചാണ് മൂന്ന് പേര്‍ മരിച്ചത്. മധ്യപ്രദേശിലെ തിക്കംഗറില്‍ വെച്ചാണ് അപകടം.

Update: 2019-10-08 07:37 GMT

ഭോപാല്‍: മധ്യപ്രദേശില്‍ ബിജെപി എംഎല്‍എയുടെ വാഹനമിടിച്ച് മൂന്ന് പേര്‍ മരിച്ചു. ബിജെപി നേതാവ് ഉമാഭാരതിയുടെ മരുമകന്‍ രാഹുല്‍ സിങ് ലോധിയുടെ വാഹനമിടിച്ചാണ് മൂന്ന് പേര്‍ മരിച്ചത്. മധ്യപ്രദേശിലെ തിക്കംഗറില്‍ വെച്ചാണ് അപകടം. അമിത വേഗത്തില്‍ വന്ന എംഎല്‍എയുടെ കാര്‍ ബൈക്കില്‍ ഇടിക്കുകയായിരിന്നു. അപകടത്തില്‍ രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.ഒരാള്‍ ആശുപത്രിയിലും മരിച്ചു.

എംഎല്‍എക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . എന്നാല്‍ അപകടം നടന്ന സമയത്ത് വാഹനത്തിനുള്ളില്‍ എംഎല്‍എ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ അപകടം ആസൂത്രിതമാണെന്നാണ് എംഎല്‍എയുടെ വാദം. അപകടം നടക്കുമ്പോള്‍ താന്‍ 20 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലായിരുന്നെന്നും അദ്ദേഹം പറയുന്നു.





Tags:    

Similar News