അതിര്‍ത്തിയില്‍ രജൗരി ജില്ലയിലെ സ്‌കൂളുകള്‍ അടച്ചു

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ സ്‌കൂളുകളാണ് അടച്ചത്.

Update: 2019-02-27 04:29 GMT

രജൗരി: നിയന്ത്രണരേഖയില്‍ ഇന്ത്യ- പാക് ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സ്‌കൂളുകള്‍ അടച്ചു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ സ്‌കൂളുകളാണ് അടച്ചത്. എല്ലാ പരീക്ഷകളും മാറ്റിവച്ചതായും പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിയന്ത്രണരേഖയ്ക്ക് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സ്വകാര്യസ്‌കൂളുകളാണ് അടച്ചതെന്ന് രജൗരി ജില്ലാ മജിസ്‌ട്രേറ്റിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പ്രത്യേക യോഗം വിളിച്ച് നിലവിലെ ക്രമസമാധാന നില അവലോകനം ചെയ്തു.




Tags: