സിബിഐ താല്‍ക്കാലിക ഡയറക്ടറുടെ നിയമനത്തിനെതിരായ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

ഇടക്കാല ഡയറക്ടറെ നിയമിക്കാന്‍ സര്‍ക്കാരിനാവില്ല. നിയമനം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട ഉന്നതാധികാര സമിതിയാണെന്നാണ് പ്രശാന്ത് ഭൂഷന്റെ വാദം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. നേരത്തെ സിബിഐ ഇടക്കാല ഡയറക്ടറുടെ നിയമനത്തിനെതിരായ ഹരജി അടിയന്തരമായി കേള്‍ക്കാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, തിങ്കളാഴ്ച ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

Update: 2019-01-21 04:49 GMT

ന്യൂഡല്‍ഹി: സിബിഐ താല്‍ക്കാലിക ഡയറക്ടര്‍ എം നാഗേശ്വര്‍ റാവുവിന്റെ നിയമനം ചോദ്യംചെയ്തുള്ള ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ചട്ടങ്ങള്‍ പാലിക്കാതെയാണ് നാഗേശ്വര്‍ റാവുവിനെ നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണാണ് കോടതിയെ സമീപിച്ചത്.

ഇടക്കാല ഡയറക്ടറെ നിയമിക്കാന്‍ സര്‍ക്കാരിനാവില്ല. നിയമനം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട ഉന്നതാധികാര സമിതിയാണെന്നാണ് പ്രശാന്ത് ഭൂഷന്റെ വാദം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. നേരത്തെ സിബിഐ ഇടക്കാല ഡയറക്ടറുടെ നിയമനത്തിനെതിരായ ഹരജി അടിയന്തരമായി കേള്‍ക്കാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, തിങ്കളാഴ്ച ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ഉന്നതാധികാര സമിതി അറിയാതെയാണ് നാഗേശ്വരറാവുവിന്റെ നിയമനമെന്ന് ഹരജിയില്‍ ആരോപിക്കുന്നു. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയ ആലോക് വര്‍മ സിബിഐ തലപ്പത്തേക്ക് എത്തിയത്.

എന്നാല്‍, പ്രധാനമന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരം സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും ആലോക് വര്‍മയെ മാറ്റി ഇടക്കാല മേധാവിയായി എം നാഗേശ്വര റാവുവിനെ നിയമിക്കുകയായിരുന്നു. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്രത്തിനെതിരേ രൂക്ഷവിമര്‍ശനം നടത്തിയശേഷം ആലോക് വര്‍മ സര്‍വീസില്‍നിന്ന് രാജിവയ്ക്കുകയും ചെയ്തു.

Tags:    

Similar News