ഹരിയാനയില്‍ കോണ്‍ഗ്രസ് കോട്ട പിടിക്കാന്‍ ടിക് ടോക് താരത്തെ ഇറക്കി ബിജെപി

സോനാലി സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായതാണ് ബിജെപിയെ ആകര്‍ഷിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ വൈകാതെ സോനാലി ബിജെപി വനിതാ സെല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

Update: 2019-10-04 05:16 GMT

അദംപുര്‍: ഹരിയാനയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിക് ടോക് താരത്തെ ഇറക്കി ബിജെപി. കോണ്‍ഗ്രസിന്റെ കോട്ട പിടിക്കാനാണ് ടിക് ടോക്ക്, ടീവി താരത്തെ ബിജെപി ഇറക്കിയത്. ടിക് ടോക്ക് താരം സോനാലി ഫോഗറ്റിനാണ് ബിജെപി അദംപുര്‍ മണ്ഡലത്തില്‍ ടിക്കറ്റ് നല്‍കിയത്.

ടിക് ടോക്കില്‍ ഈ യുവതിക്ക് ഒരുലക്ഷത്തിന് പുറത്ത് ഫോളോവേഴ്‌സുള്ളതില്‍ മണ്ഡലം പിടിക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലാണ് ബിജെപി. രണ്ട് വര്‍ഷം മുന്‍പാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ വൈകാതെ സോനാലി ബിജെപി വനിതാ സെല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സോനാലി സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായതാണ് ബിജെപിയെ ആകര്‍ഷിച്ചിരിക്കുന്നത്.

ജാട്ട് സമുദായങ്ങള്‍ ഭൂരിപക്ഷമുള്ള മണ്ഡലമാണ് ആദംപൂര്‍. സോനാലിക്ക് എതിരെ കോണ്‍ഗ്രസിന് വേണ്ടി മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ മകന്‍ കുല്‍ദീപ് ബിഷ്‌ണോയിയാണ് സ്ഥാനാര്‍ത്ഥി.. 1969മുതല്‍ എട്ടുതവണയായി ഭജന്‍ലാല്‍ ഇവിടെ എംഎല്‍എയായി തുടരുന്നു.

Tags:    

Similar News