ടെലികോം കമ്പനികള്‍ സര്‍ക്കാരിന് നല്‍കാനുള്ള കുടിശ്ശിക അടിയന്തരമായി നല്‍കണം: കൊടിക്കുന്നില്‍ സുരേഷ്

സ്വകാര്യകുത്തകകളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി സുപ്രിംകോടതി വിധിയെ പോലും മറികടക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണ്.

Update: 2020-03-17 13:59 GMT

ന്യൂഡല്‍ഹി: ടെലികോം കമ്പനികള്‍ സര്‍ക്കാരിന് നല്‍കാനുള്ള ആകെ കുടിശ്ശികയായ 1.47 ലക്ഷം കോടി രൂപ ഉടന്‍ അടച്ചുതീര്‍ക്കണമെന്ന് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. സുപ്രിംകോടതി വിധിയെ മറികടന്ന് സ്വകാര്യകുത്തകകള്‍ക്ക് ഈ തുക അടച്ചുതീര്‍ക്കാന്‍ 20 വര്‍ഷം അനുവദിക്കണമെന്ന് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം കോടതിയെ വെല്ലുവിളിക്കലും നിയമവാഴ്ചയെ അപമാനിക്കലുമാണെന്ന് ശൂന്യവേളയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തില്‍ പറഞ്ഞു.

സ്വകാര്യകുത്തകകളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി സുപ്രിംകോടതി വിധിയെ പോലും മറികടക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണ്. വൊഡാഫോണ്‍ 54,754 കോടി, ഭാരതി എയര്‍ടെല്‍ 25,976 കോടി, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 25,194 കോടി, ടാറ്റ ഗ്രൂപ്പ് 12,601 കോടി എന്നിങ്ങനെ ഭീമമായ കുടിശ്ശികയാണ് ഓരോ സ്വകാര്യടെലികോം കമ്പനിയും സര്‍ക്കാരിന് നല്‍കാനുള്ളത് എന്നതുകൊണ്ടുതന്നെ ഇത് തിരികെപ്പിടിക്കുന്നതില്‍ യാതൊരു അമാന്തവും കേന്ദ്രസര്‍ക്കാര്‍ കാട്ടരുത്. ഒപ്പംതന്നെ ഈ 20 വര്‍ഷ തിരിച്ചടവ് പദ്ധതിയില്‍ കൂടി സര്‍ക്കാരിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് വന്നുചേരേണ്ട വലിയ ഒരു തുകയാണ് വിഭജിച്ചുപോവുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി അഭിപ്രായപ്പെട്ടു. 

Tags:    

Similar News