ഐപിഎല്‍ നീട്ടിവയ്ക്കണമെന്ന ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രിംകോടതി

ഐപിഎല്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 29നാണ് ഐപിഎല്‍ ആരംഭിക്കുന്നത്.

Update: 2020-03-12 08:49 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ നീട്ടിവയ്ക്കണമെന്ന ഹരജിയില്‍ പെട്ടെന്ന് വാദം കേള്‍ക്കാനാവില്ലെന്ന സുപ്രിംകോടതി. മാര്‍ച്ച് 16ന് മുമ്പ് തന്നെ വാദം കേട്ട് മല്‍സരം മാറ്റിവയ്ക്കണമെന്ന പരാതിക്കാരന്റെ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. മോഹന്‍ ബാബു അഗര്‍വാള്‍ എന്ന അഭിഭാഷകനാണ് പരാതി നല്‍കിയത്. കൊറോണാ വൈറസ് തടയുന്നതിനായി ഐപിഎല്‍ സ്റ്റേഡിയങ്ങളില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇത് രോഗം വ്യാപിക്കാന്‍ ഇടയാകുമെന്നും ചൂണ്ടികാട്ടിയാണ് അഭിഭാഷകന്‍ പരാതി നല്‍കിയത്. ഹോളി അവധിക്ക്് ശേഷം തുറക്കുന്ന കോടതിക്ക് ഈ കേസില്‍ ഉടന്‍ വാദം കേള്‍ക്കാനാവില്ലെന്ന് വെക്കേഷന്‍ ബെഞ്ച് വ്യക്തമാക്കി.

അതിനിടെ മല്‍സരങ്ങള്‍ സംസ്ഥാനങ്ങളില്‍ നടത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കി മഹാരാഷ്ട്രയും കര്‍ണ്ണാടകയും രംഗത്തെത്തിയിട്ടുണ്ട്.കര്‍ണ്ണാടകയിലും മഹാരാഷ്ട്രയിലും കോവിഡ് സ്ഥിരികരിച്ചിട്ടുണ്ട്. മല്‍സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡയിത്തില്‍ നടത്തണമെന്നും അല്ലാത്ത പക്ഷം മല്‍സരങ്ങള്‍ ഒഴിവാക്കണമെന്നുമാണ് സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യം. എന്നാല്‍ ഐപിഎല്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 29നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ആദ്യ മല്‍സരം മുംബൈയിലാണ് നടക്കുക. ഇവിടെ ഒരാള്‍ക്ക് കൊറോണാ സ്ഥിരീകരിച്ചിട്ടുണ്ട്.


Tags:    

Similar News