ജര്‍മന്‍ യാത്രക്കൊരുങ്ങിയ കശ്മീരി മാധ്യമപ്രവര്‍ത്തനെ വിമാനത്താവളത്തില്‍ തടഞ്ഞു

Update: 2019-09-01 04:47 GMT

ന്യൂഡല്‍ഹി: കശ്മീരി മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജൗഹര്‍ ഗീലാനിയെ ജര്‍മനിയിലേക്കുള്ള യാത്രയ്ക്കിടയില്‍ തടഞ്ഞു. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഗിലാനിയെ ഇന്റലിജന്‍സ് വിഭാഗമാണ് തടഞ്ഞത്. ജര്‍മന്‍ പബ്ലിക് ബ്രോഡ്കാസ്റ്ററായ ഡച്ച് വില്ലെ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ഗീലാനി ജര്‍മനിയിലേക്ക് പോവുകയായിരുന്നു. വിമാത്താവളത്തില്‍ എത്തിയ എന്നെ അധികൃതര്‍ തടയുകയായിരുന്നു എന്ന് ഗീലാനി ആരോപിച്ചു.

ചെക്ക് ഇന്‍ കഴിഞ്ഞ ശേഷം ഗീലാനിയെ ഒരു റൂമിലേക്ക് കൊണ്ടുപോയതായും തന്നെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നുള്ള നിര്‍ദ്ദേശം ഉദ്യോഗസ്ഥന് നല്‍കുന്നതായി കേട്ടുവെന്നും ഗീലാനി മാധ്യമങ്ങളോട് പറഞ്ഞു. എന്തുകൊണ്ട് തന്നെ തടയുന്നു എന്നതില്‍ വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിശദീകരണങ്ങളൊന്നും എഴുതി നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു ഉദ്യോഗസ്ഥന്റെ പ്രതികരണം. കശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്താണ് തന്നെ പോകാന്‍ അനുവദിക്കാത്തതെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചെന്നും ഗീലാനി മാധ്യമങ്ങളോട് പറഞ്ഞു.ര ഹസ്യാന്വേഷണ ഏജന്‍സികള്‍ ഗീലാനിയെ ചോദ്യം ചെയ്തു വരികയാണന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ഡച്ച് വില്ലെയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് ഗീലാനി. ഇന്നു മുതല്‍ എട്ട് ദിവസം വരെയാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. ഇതിനു പങ്കടുക്കാനാണ് ഗീലാനി ജര്‍മനിയിലേക്ക് യാത്ര തിരിച്ചത്.

Tags:    

Similar News