സീതാറാം യെച്ചൂരിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചു

Update: 2021-04-22 03:02 GMT

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. മൂത്ത മകന്‍ ആഷിഷ് യെച്ചൂരി (34) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു ആഷിഷ് യെച്ചൂരി.

സീതാറാം യെച്ചൂരിയാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്. ഞങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുകയും മകനെ ചികില്‍സിക്കുകയും പരിചരിക്കുകയും ചെയ്ത ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണപ്രവര്‍ത്തകര്‍, ഒപ്പം നിന്ന ഞങ്ങളുടെ സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് നന്ദി പറയുന്നതായും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

Tags: