നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റ്; ഉദയ്പൂരില്‍ കടയുടമയെ കൊലപ്പെടുത്തി

സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ കൊലപാതകം നടത്തിയെന്ന് സമ്മതിച്ച് രണ്ടു പേര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയില്‍ കൊലപാതകത്തിന് ഉപയോഗിച്ച് ആയുധങ്ങളും അക്രമികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Update: 2022-06-28 14:05 GMT

ഉദയ്പൂര്‍ (രാജസ്ഥാന്‍): പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയതിലൂടെ കുപ്രസിദ്ധയായ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതിനു പിന്നാലെ തയ്യല്‍ ഷോപ്പ് ഉടമയെ രണ്ടംഗ സംഘം കൊലപ്പെടുത്തി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ കൊലപാതകം നടത്തിയെന്ന് സമ്മതിച്ച് രണ്ടു പേര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയില്‍ കൊലപാതകത്തിന് ഉപയോഗിച്ച് ആയുധങ്ങളും അക്രമികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് കടയുടമയുടെ മകന്‍ ഇട്ട പോസ്റ്റിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് ഇന്ത്യ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച, ഉദയ്പൂരിലെ ഒരു തയ്യല്‍ക്കടയില്‍ കയറി രണ്ട് പേര്‍ കത്തികൊണ്ട് ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കൊലപാതകം നടത്തിയെന്ന് സമ്മതിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന മറ്റൊരു വീഡിയോയും പ്രതികള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.

Tags: