ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടിത്തം; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു

അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു.

Update: 2020-01-02 05:49 GMT

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലുള്ള പീരാ ഗര്‍ഹിയിലെ ഫാക്ടറിയില്‍ തീപിടിത്തം. തീപിടിത്തത്തില്‍ കെട്ടിടം തകര്‍ന്നു വീണു. അഗ്‌നിശമന സേനാംഗങ്ങളുള്‍പ്പെടെ നിരവധി പേരാണ് കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നത്.

ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് ഫാക്ടറിയില്‍ വന്‍ തീപിടിത്തമുണ്ടായത്. ഉടനെ തന്നെ അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. തീപിടുത്തത്തെ തുടര്‍ന്ന് ഉണ്ടായ പൊട്ടിത്തെറിയിലാണ് കെട്ടിടം തകര്‍ന്നുവീണതെന്നാണ് അധികൃതര്‍ പറയുന്നത്.

കെട്ടിടം തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ അഗ്‌നിശമന സേനയും പോലിസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. 35 അഗ്‌നിശമന യൂനിറ്റുകളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്.



Tags:    

Similar News