മുംബൈ ഇരട്ട സ്‌ഫോടനക്കേസ് പ്രതി ജയിലില്‍ മരിച്ചു

Update: 2019-02-11 11:28 GMT

ന്യൂഡല്‍ഹി: മുംബൈ ഇരട്ട സ്‌ഫോടനക്കേസ് പ്രതി ജയിലില്‍ മരിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികളിലൊരാളായ മുഹമ്മദ് ഹനീഫ് സഈദാണ് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മുഖ്യപ്രതിയായ ഹനീഫിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് വൈകിട്ട് നാഗ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 2003 ആഗസ്തസ്റ്റില്‍ ഗെയിറ്റ്‌വേ ഓഫ് ഇന്ത്യയിലും സവേരി ബസാറിലും ഉണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 54 പേര്‍ മരിക്കുകയും 244 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് ഹനീഫ് പ്രതിയായത്. ഹനീഫ് സഈദിന്റെ വധശിക്ഷ 2012 ലാണ് ബോംബെ ഹൈക്കോടതി ശരിവച്ചത്. തുടര്‍ന്ന് ഇയാളെ യേര്‍വാഡ ജയിലില്‍ നിന്നു നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 2002 ഡിസംബറില്‍ അന്ധേരിയില്‍ സീപ്‌സീല്‍ ബസില്‍ ബോംബ് വച്ച കേസിലും 2003 ജൂലൈ 8ന് ഘാട്ട്‌കോപ്പറില്‍ ബസില്‍ ബോംബ് വച്ച കേസിലും ഇവര്‍ പങ്കാളികളാണെന്ന് പോട്ട കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ഹനീഫ് സഈദിന്റെ ഭാര്യ ഫെഹ്മിദയും ശിക്ഷ അനുഭവിച്ചു വരികയാണ്. ഹനീഫ് സഈദ്, ഭാര്യ ഫെഹ് മിദ സഈദ്, അനീസ് അഷ്‌റത് അന്‍സാരി എന്നിവര്‍ ചേര്‍ന്ന് സ്‌ഫോടനങ്ങള്‍ നടത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്.









Tags:    

Similar News