മുംബൈ സ്‌ഫോടനക്കേസ് പ്രതിക്ക് നിയമസഹായം നല്‍കാമെന്ന വാഗ്ദാനത്തില്‍നിന്ന് പിന്‍മാറി ജമിയത്ത്ഉലമ എ ഹിന്ദ്

Update: 2022-03-23 14:44 GMT

മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത മുന്‍ തീരുമാനത്തില്‍നിന്ന് ജമിയത്ത്ഉലമ എ ഹിന്ദ് പിന്‍മാറിയെന്ന് പ്രതിയുടെ കുടുംബം. ഫിറോസ് അബ്ദുള്‍ റഷീദ് ഖാന് നിയമസഹായമായി 10 ലക്ഷംരൂപ നല്‍കാമെന്നായിരുന്നു സംഘടന 2017ല്‍ കുടുംബത്തെ അറിയിച്ചത്. കൊവിഡ് സാഹചര്യത്തില്‍ തങ്ങള്‍ക്കതിന് കഴിയില്ലെന്നാണ് സംഘടന അറിയിച്ചത്.

2017ല്‍ വിചാരണക്കോടതി ഖാനും മറ്റൊരാള്‍ക്കും വധശിക്ഷ വിധിച്ചിരുന്നു. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുന്നതിന് സഹായം നല്‍കാമെന്നായിരുന്നു വാഗ്ദാനം. കുടുംബം അത് വിശ്വസിച്ച് മുതിര്‍ന്ന അഭിഭാഷകനായ യുഗ് ചൗധരിയെ കേസേല്‍പ്പിക്കുകയും ചെയ്തു.

കേസിനും മറ്റുമായി കുടുംബം 7.5 ലക്ഷത്തോളം കണ്ടെത്തി. ബാക്കി 10 ലക്ഷമാണ് സംഘടനയില്‍നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത്.

കുടുംബം യുഗ് ചൗധരിക്ക് പലപ്പോഴായി 7.5 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. പക്ഷേ, കുടിശിക ഇതുവരെയും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കേസ് ഏത് സമയത്തും വിളിക്കുമെന്നതിന്റെ വിഷമത്തിലാണ് കുടുംബം.

സംഘടന തങ്ങളുടെ രക്ഷക്കെത്തുമെന്നാണ് ഇപ്പോഴും കുടുംബം വിശ്വസിക്കുന്നത്.

Tags:    

Similar News