സല്‍മാന്‍ ഖുര്‍ഷിദിന്റെ വസതി അഗ്‌നിക്കിരയാക്കിയ തീവ്രഹിന്ദുത്വ ഭീകരവാദികളുടെ നടപടി അപലപനീയം: എം കെ ഫൈസി

Update: 2021-11-16 12:20 GMT

ന്യൂഡല്‍ഹി: സല്‍മാന്‍ ഖുര്‍ഷിദിന്റെ വസതി അഗ്‌നിക്കിരയാക്കിയ തീവ്രഹിന്ദുത്വ ഭീകരവാദികളുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ ആര്‍എസ്എസ് നടത്തിയ മുസ്‌ലിം കൂട്ടക്കൊലകളുടെയും കലാപങ്ങളുടെയും അതിലൂടെ അവരെ വളര്‍ത്തിയതിന്റെയും ഉത്തരവാദിത്തത്തില്‍നിന്നും ഖുര്‍ഷിദിന്റെ പാര്‍ട്ടിക്ക് ഒഴിഞ്ഞുമാറാനാവില്ല.

2002 ല്‍ ഇഹ്‌സാന്‍ ജഫ്രി, 2021 ല്‍ സല്‍മാന്‍ ഖുര്‍ഷിദ്, ഭാഗ്യം ഇഹ്‌സാന്‍ ജഫ്രിയെപ്പോലെ, സല്‍മാനെ അവര്‍ വെട്ടിനുറുക്കിയില്ല. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ദൈവം കാക്കട്ടെ. ദയക്കുവേണ്ടി അവരോട് കേണതുകൊണ്ടോ അവരുടെ വര്‍ഗീയ അജണ്ടക്കൊപ്പം നിന്നതുകൊണ്ടോ ഗോള്‍വാള്‍ക്കര്‍ ആന്തരികശത്രുക്കളായി പ്രഖ്യാപിച്ച മൂന്നുവിഭാഗങ്ങളില്‍നിന്നുള്ള ആരെയെങ്കിലും ആര്‍എസ്എസ് വെറുതെ വിടുമെന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാവാതിരിക്കുക. നിങ്ങളില്‍ ഓരോരുത്തരിലും അവരെത്തുന്നത് സമയത്തിന്റെ മാത്രം വിഷയമാണെന്ന് ഫൈസി ചൂണ്ടിക്കാട്ടി.

Tags: