ശബരിമല: വിശാല ബെഞ്ചില്‍ പ്രതീക്ഷയുണ്ടെന്ന് പി എസ് ശ്രീധരന്‍പിള്ള

Update: 2019-11-14 07:10 GMT

മിസോറാം: ശബരിമല യുവതീ പ്രവേശനവിധിക്കെതിരായ പുനപ്പരിശോധനാ ഹരജികള്‍ ഏഴംഗ വിശാല ബെഞ്ചിലേക്ക് വിട്ട സുപ്രിംകോടതിയുടെ തീരുമാനം സന്തോഷം നല്‍കുന്ന വിധിയാണെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള. മിസോറാമില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ വിധിക്കെതിരായ ആഹ്വാനവുമായി ആദ്യംതന്നെ രംഗത്തെത്തിയിരുന്നു. വിശ്വാസം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പായി. രാഷ്ട്രീയ അഭിപ്രായം പറയാനില്ല. പുനപ്പരിശോധന ഹരജികള്‍ ഏഴംഗ ബെഞ്ചിലേക്ക് വിട്ടത് നല്ലകാര്യമാണ്. ആദ്യമായി സമരത്തിനിറങ്ങിയ ആളെന്ന നിലയില്‍ തീഷ്ണമായ അനുഭവങ്ങളുണ്ട്. അന്ന് പറഞ്ഞതിന്റെ പേരില്‍ കോടതിയലക്ഷ്യംവരെ ആരോപിച്ചവരുണ്ടെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

Tags: