മധ്യപ്രദേശില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 86 ലക്ഷം രൂപ പിടികൂടി

രഹസ്യവിവരത്തെ തുടര്‍ന്നു പോലിസ് നടത്തിയ വാഹനപരിശോധനയിലാണ് പണം പിടികൂടിയത്.

Update: 2019-05-07 01:54 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്ന് 86 ലക്ഷം രൂപ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്നു പോലിസ് നടത്തിയ വാഹനപരിശോധനയിലാണ് പണം പിടികൂടിയത്. കാറില്‍ പണം കടത്താന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പോലിസിന് ലഭിച്ച സന്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് കാര്‍ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയില്‍ പണം കണ്ടെത്തുകയായിരുന്നുവെന്ന് റാവു സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് രവികുമാര്‍ പറഞ്ഞു. ആദായ നികുതി വകുപ്പിന് പോലിസ് വിവരം കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ആദായ നികുതി വകുപ്പധികൃതര്‍ അറിയിച്ചു. 

Tags: