വായ്പാതട്ടിപ്പ് കേസ്: രതുല്‍ പുരി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കസ്റ്റഡിയില്‍

ബാങ്കിന്റെ പരാതിയില്‍ സിബിഐയും രതുല്‍ പുരിക്കെതിരെ കേസെടുത്തിരുന്നു. ബാങ്കുകള്‍ അനുവദിച്ച പണം കമ്പനിയും ഡയറക്ടര്‍മാരും വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിച്ച് ദുര്‍വിനിയോഗം ചെയ്‌തെന്നാണ് ബാങ്കിന്റെ പ്രധാന ആരോപണം.

Update: 2019-08-20 17:26 GMT

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബാങ്ക് ഇന്ത്യയില്‍ നിന്ന് 354 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്ന കേസില്‍ അറസ്റ്റിലായ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവന്‍ രതുല്‍ പുരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. ആറുദിവസത്തേക്കാണ് സ്‌പെഷ്യല്‍ കോടതി രതുല്‍ പുരിയെ കസ്റ്റഡിയില്‍ വിട്ടത്.

ബാങ്കിന്റെ പരാതിയില്‍ സിബിഐയും രതുല്‍ പുരിക്കെതിരെ കേസെടുത്തിരുന്നു. ബാങ്കുകള്‍ അനുവദിച്ച പണം കമ്പനിയും ഡയറക്ടര്‍മാരും വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിച്ച് ദുര്‍വിനിയോഗം ചെയ്‌തെന്നാണ് ബാങ്കിന്റെ പ്രധാന ആരോപണം. രതുല്‍ പുരിയുടെ പിതാവ് ദീപക് പുരിക്കും മാതാവ് നിത പുരിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ദീപക് പുരി കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്. ഡയറക്ടര്‍മാരിലൊരാളാണ് നിതാ പുരി.

Tags:    

Similar News