രാജസ്ഥാനില്‍ ബസ്സും വാനും കൂട്ടിയിടിച്ച് ഏഴുമരണം; 12 പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Update: 2019-11-14 04:02 GMT

ജയ്പൂര്‍: രാജസ്ഥാന്‍ സിക്കാര്‍ ജില്ലയിലെ ഖാതുശ്യാംജിയില്‍ ബസ്സും വാനും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പരിക്കേറ്റവരെ ഇതുവരെയായും തിരിച്ചറിയാനായിട്ടില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചതായി എഎസ്പി ദിനേഷ്‌കുമാര്‍ പറഞ്ഞു. 

Tags: