സംവരണത്തിനെതിരാണ് ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും പ്രത്യയശാസ്ത്രം: രാഹുല്‍ ഗാന്ധി

സംവരണം ഇല്ലാതാക്കാമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും വ്യാമോഹമാണ്.

Update: 2020-02-10 07:06 GMT

ന്യൂഡല്‍ഹി: സംവരണവിഷയത്തില്‍ ബിജെപിയെയും ആര്‍എസ്എസ്സിനെയും അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രം സംവരണത്തിനെതിരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനം അവര്‍ ആഗ്രഹിക്കുന്നതേ ഇല്ല.

രാജ്യത്ത് നിലനില്‍ക്കുന്ന സംവിധാനങ്ങള്‍ തകിടംമറിക്കുകയാണ് ബിജെപി. സംവരണം ഇല്ലാതാക്കാമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും വ്യാമോഹമാണ്. മോദി അല്ലെങ്കില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് എത്ര സ്വപ്‌നംകണ്ടാലും സംവരണം അവസാനിപ്പിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് പട്ടികജാതി, വര്‍ഗ വിഭാഗങ്ങളോടും ഒബിസിക്കാരോടും ദലിതുകളോടും പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News