രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവും; കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒറ്റക്കെട്ടെന്ന് എം കെ സ്റ്റാലിന്‍

കേരളത്തിലെ സാഹചര്യം പ്രതിപക്ഷ സഖ്യനീക്കത്തെ ഒരുതരത്തിലും ബാധിക്കില്ല. കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണ്. സംസ്ഥാനാടിസ്ഥാനത്തിലുള്ള നീക്കമാണ് കേരളത്തില്‍ നടന്നത്. പ്രതിപക്ഷ സഖ്യത്തില്‍ യാതൊരു ഭിന്നതയുമില്ല.

Update: 2019-04-13 06:37 GMT

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒറ്റക്കെട്ടായി പോരാടുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. കേരളത്തിലെ സാഹചര്യം പ്രതിപക്ഷ സഖ്യനീക്കത്തെ ഒരുതരത്തിലും ബാധിക്കില്ല. കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണ്. സംസ്ഥാനാടിസ്ഥാനത്തിലുള്ള നീക്കമാണ് കേരളത്തില്‍ നടന്നത്. പ്രതിപക്ഷ സഖ്യത്തില്‍ യാതൊരു ഭിന്നതയുമില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തന്നെ പ്രധാനമന്ത്രിയാവുമെന്നും രാഹുലിന് പിന്തുണ വര്‍ധിച്ചുവെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. അതിര്‍ത്തിയ്ക്കപ്പുറം ഇടതുപക്ഷത്തിനെതിരെ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നതിനെക്കുറിച്ച് ചെന്നൈയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരുത്തലിനുള്ള അവസരമായി ജനങ്ങള്‍ ഈ തിരഞ്ഞടുപ്പിനെ കാണും. ശക്തമായ മോദി വിരുദ്ധവികാരമുള്ള തമിഴ്‌നാട്ടില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയ അണ്ണാ ഡിഎംകെയുടെ നീക്കം പരിഹാസ്യമാണ്. അണ്ണാ ഡിഎംകെയ്ക്ക് ഒരു വിജയസാധ്യതയുമില്ല. എല്ലാ സര്‍വേകളും ഇതുതന്നെയാണ് പ്രവചിക്കുന്നത്. അതാണ് സത്യം. തമിഴ്‌നാട്ടില്‍ ഉടന്‍ അധികാരമാറ്റമുണ്ടാവും. തമിഴ്‌നാട്ടിലെ ബിജെപി നീക്കം വിലപ്പോവില്ലെന്നും നോട്ടയില്‍ താഴെ വോട്ട് മാത്രമേ ബിജെപിക്ക് ലഭിക്കുകയുള്ളൂവെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. കലൈഞ്ജര്‍ കരുണാനിധിയുടെ പ്രതിമാ അനാച്ഛാദന വേദിയില്‍ സോണിയാഗാന്ധിയെയും പിണറായി വിജയനെയും ഉള്‍പ്പടെ വേദിയിലിരുത്തി രാഹുല്‍ ഗാന്ധി തന്നെയാണ് അടുത്ത പ്രധാനമന്ത്രിയാവുകയെന്ന് സ്റ്റാലിന്‍ പ്രസ്താവിച്ചിരുന്നു.

Tags:    

Similar News