ബംഗാളില്‍ മമതയുടെ തന്നിഷ്ടഭരണമെന്ന് രാഹുല്‍ ഗാന്ധി

ബംഗാളില്‍ മമതയുടെ തന്നിഷ്ടമാണു നടക്കുന്നതെന്നും മറ്റാര്‍ക്കും ബംഗാളില്‍ ശബ്ദമില്ലെന്നും രാഹുല്‍ പറഞ്ഞു. ആരോടും സംസാരിക്കുകയോ ആരുടെയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയോ അവര്‍ ചെയ്യുന്നില്ല. അവര്‍ അവര്‍ക്കിഷ്ടപ്പെട്ടത് ചെയ്യുന്നു

Update: 2019-03-24 04:03 GMT

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരേ രൂക്ഷവിമര്‍ശനവുമായി എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബംഗാളില്‍ മമതയുടെ തന്നിഷ്ടമാണു നടക്കുന്നതെന്നും മറ്റാര്‍ക്കും ബംഗാളില്‍ ശബ്ദമില്ലെന്നും രാഹുല്‍ പറഞ്ഞു. ആരോടും സംസാരിക്കുകയോ ആരുടെയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയോ അവര്‍ ചെയ്യുന്നില്ല. അവര്‍ അവര്‍ക്കിഷ്ടപ്പെട്ടത് ചെയ്യുന്നു. ജനങ്ങള്‍ക്ക് വേണ്ടി മമത ഒന്നും ചെയ്തില്ല. അവരുടെ പാര്‍ട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലക്ഷ്യംവച്ചുവെന്നും രാഹുല്‍ ആരോപിച്ചു.

ബംഗാള്‍ കോണ്‍ഗ്രസ് കോട്ടയാണ്. ആര്‍ക്കും ജനങ്ങളെ വഞ്ചിക്കൊണ്ട് ബംഗാളില്‍ പ്രവര്‍ത്തിക്കാനാവില്ല. ബംഗാളില്‍ മുമ്പുണ്ടായിരുന്ന ഇടതുഭരണത്തേക്കാള്‍ ഒട്ടും മെച്ചമല്ല മമതയുടെ ഭരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന അതേ സ്വരത്തിലാണ് മമതാ ബാനര്‍ജിയെയും രാഹുല്‍ വിമര്‍ശിച്ചത്. എന്നാല്‍, മമതാ ബാനര്‍ജി കര്‍ഷകര്‍ക്കുവേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതൊന്നും രാഹുലിന് അറിയില്ലന്നും ബംഗാള്‍ മന്ത്രി ഫിര്‍ഹാദ് ഹക്കിം പ്രതികരിച്ചു.





Tags:    

Similar News