ഡോ. പ്രമോദ് കുമാര്‍ മിശ്ര പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി

കഴിഞ്ഞ മാസം രാജിവച്ച നൃപേന്ദ്ര മിശ്രയുടെ പകരക്കാരനായാണ് 71കാരനായ പ്രമോദ് കുമാര്‍ എത്തുന്നത്. 1972 ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ പ്രമോദ് കുമാര്‍ പ്രധാനമന്ത്രിയുടെ അഡീഷനല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു.

Update: 2019-09-11 11:59 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമേദിയുടെ പുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. പ്രമോദ് കുമാര്‍ മിശ്രയെ നിയമിച്ചു. കഴിഞ്ഞ മാസം രാജിവച്ച നൃപേന്ദ്ര മിശ്രയുടെ പകരക്കാരനായാണ് 71കാരനായ പ്രമോദ് കുമാര്‍ എത്തുന്നത്. 1972 ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ പ്രമോദ് കുമാര്‍ പ്രധാനമന്ത്രിയുടെ അഡീഷനല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. കൃഷി, സഹകരണ സെക്രട്ടറിയായും ഗുജറാത്ത് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

മെയില്‍ ഇംഗ്ലണ്ടിലെ സസെക്‌സ് സര്‍വകലാശാലയില്‍നിന്ന് എകണോമിക്‌സ് ആന്റ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസില്‍ പിഎച്ച്ഡി നേടിയ മിശ്രയ്ക്ക് ദുരന്തനിവാരണ, ദുരന്തസാധ്യതാ ലഘൂകരണരംഗത്തെ മികവിന് യുഎന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) ആയി സേവനം അനുഷ്ടിച്ചിരുന്ന 1977 ബാച്ച് ഉത്തര്‍പ്രദേശ് കേഡര്‍ ഉദ്യോഗസ്ഥനായ പി കെ സിന്‍ഹയെ പ്രധാനമന്ത്രിയുടെ പ്രധാന ഉപദേഷ്ടാവായും കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. 

Tags:    

Similar News