ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലേക്ക്‌

ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന മോദി ഇരുപത്തിനാലിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.

Update: 2019-09-20 01:15 GMT

ന്യൂഡല്‍ഹി: ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു രാത്രി അമേരിക്കയിലേക്ക് തിരിക്കും. ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന മോദി ഇരുപത്തിനാലിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.

മോദി-ട്രംപ് കൂടിക്കാഴ്ചയില്‍ കാര്യമായ ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ഇരുപത്തിയേഴിന് ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി സംസാരിക്കും. കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ പരാമര്‍ശിക്കേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. 24ന് ഹൂസ്റ്റണില്‍ നടക്കുന്ന പരിപാടിയില്‍ അര ലക്ഷത്തോളം ഇന്ത്യക്കാര്‍ പങ്കെടുക്കും. 

Tags:    

Similar News