പിയൂഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ അധിക ചുമതല

ഇടക്കാല ബജറ്റ് അവതരണത്തിന് ഒരാഴ്ച്ച ബാക്കിനില്‍ക്കേയാണ് ഗോയലിനെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

Update: 2019-01-23 16:32 GMT

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചികില്‍സാര്‍ഥം അമേരിക്കയില്‍ പോയതിനാല്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ അധിക ചുമതല നല്‍കി. ഇടക്കാല ബജറ്റ് അവതരണത്തിന് ഒരാഴ്ച്ച ബാക്കിനില്‍ക്കേയാണ് ഗോയലിനെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജെയ്റ്റ്‌ലി ചികില്‍സാ വിശ്രമത്തിലായിരുന്നപ്പോള്‍ നാല് മാസം ധനമന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്നത് ഗോയലായിരുന്നു.

അമേരിക്കയില്‍ ചികില്‍സയിലുള്ള ജെയ്റ്റ്‌ലി തിരിച്ചുവന്ന ബജറ്റ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഫെബ്രുവരി ഒന്നിനാണ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുക. പൊതുതിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്നതിനാല്‍ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഇത്തവണ ബജറ്റിലുണ്ടാവുമെന്നാണു പ്രതീക്ഷിക്കുന്നത്.  

Tags:    

Similar News