കളിയില്‍ ഏതു ടീമിനെ പിന്തുണക്കണമെന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമെന്നു മെഹ്ബൂബ മുഫ്തി

Update: 2019-06-16 14:36 GMT

ശ്രീനഗര്‍: കായിക മല്‍സരങ്ങളില്‍ ഏതു ടീമിനെ പിന്തുണക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും എല്ലാവര്‍ക്കും ഏതു ടീമിനെയും പിന്തുണക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യാ- പാകിസ്താന്‍ മല്‍സരം നടക്കുന്നതിനു മുന്നോടിയായാണ് മെഹ്ബൂബയുടെ ട്വീറ്റ്. ഇന്ത്യാ- പാകിസ്താന്‍ മല്‍സരത്തില്‍ മികച്ച ടീം വിജയിക്കുമെന്നും മുന്‍ മുഖ്യമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കുന്നു.

2014 ഏഷ്യന്‍ കപ്പില്‍ ഇന്ത്യയെ തോല്‍പിച്ച പാകിസ്താന്റെ വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ മീറത്തിലെ സര്‍വകലാശാല പുറത്താക്കിയിരുന്നു. സ്വാമി വിവേകാനന്ദ സുബര്‍തി സര്‍വകലാശാലാ വിദ്യാര്‍ഥികളെയാണ് അച്ചടക്ക നടപടിയുടെ പേരില്‍ വൈസ് ചാന്‍സ്‌ലര്‍ സര്‍വകലാശാലയില്‍ നിന്നു പുറത്താക്കിയത്. 

Tags: