കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാക്കിസ്താന് യോഗ്യതയില്ല: ശശി തരൂര്‍

Update: 2019-09-22 07:04 GMT

പൂനെ: കശ്മീര്‍ വിഷയത്തില്‍ പാക് അധീന കശ്മീരിലെ സ്വന്തം റെക്കോര്‍ഡ് കണക്കിലെടുത്താല്‍ പാക്കിസ്താന് ഇന്ത്യയെ വിമര്‍ശിക്കാന്‍ ഒട്ടും യോഗ്യതയോഗ്യതയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. പൂനെ സാഹിത്യോല്‍സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ താല്‍പ്പര്യത്തെക്കുറിച്ച് പറയുമ്പോള്‍ അത് ബിജെപിയുടെയോ കോണ്‍ഗ്രസിന്റെയോ വിദേശനയമല്ല മറിച്ച് ഇന്ത്യയുടെ വിദേശനയമാണ്. താന്‍ ആഭ്യന്തര വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും രാജ്യാന്തര വിഷയങ്ങളില്‍ ഇന്ത്യയ്‌ക്കൊപ്പമാണ്. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയം ഇഷ്ടമല്ലെങ്കിലും ആണെങ്കിലും അദ്ദേഹം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടയാളാണ്. വിദേശത്ത് പോവുമ്പോള്‍ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ആ പരിഗണനയും സ്വീകരണവും അദ്ദേഹത്തിന്ന് ലഭിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും തരൂര്‍ പറഞ്ഞു.




Tags: