പശു സംരക്ഷണത്തിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ചത് തെറ്റെന്ന് ചിദംബരം

Update: 2019-02-09 10:11 GMT

ഭോപ്പാല്‍: പശു സംരക്ഷണത്തിന്റെ പേരില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം(എന്‍എസ്എ) ചുമത്തിയതിനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. മധ്യപ്രദേശിലെ കന്ദ്വ ജില്ലയിലും അഗര്‍ മല്‍വ ജില്ലയിലുമാണു, പശുവിനെ കൊന്നുവെന്നാരോപിച്ചു കഴിഞ്ഞ ദിവസങ്ങളില്‍ അഞ്ചു പേര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തിയത്. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് അധികാരം കൈക്കലാക്കിയിട്ടും പശു സംരക്ഷണം പോലുള്ളവയുടെ പേരില്‍ സാധാരണക്കാര്‍ ക്രൂശിക്കപ്പെടുന്നതിനെതിരേ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണു ചിദംബരത്തിന്റെ പ്രസ്താവന. വിഷയത്തില്‍ ശരിയായ നടപടി എടുക്കാന്‍ കമല്‍ നാഥ് സര്‍ക്കാരിന് കേണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയതായും ചിദംബരം പറഞ്ഞു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ശേഷം ആദ്യമായാണ് ഗോവധത്തിന് എന്‍എസ്എ ചുമത്തുന്നത്. ഈ കേസില്‍ എന്‍എസ്എ ചുമത്തിയതു തെറ്റായെന്നും സംഭവത്തിനു പിന്നില്‍ പോലിസ് ആണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


Tags:    

Similar News