പല്ലി വീണ ഭക്ഷണം കഴിച്ച 70 പേര്‍ ആശുപത്രിയില്‍

Update: 2019-06-29 08:18 GMT

റാഞ്ചി: ജാര്‍ഖണ്ഡില്‍ വിവാഹസല്‍ക്കാരത്തിനിടെ പല്ലിവീണ ഭക്ഷണം കഴിച്ച 70 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാര്‍ഖണ്ഡിലെ ദുംകയിലാണ് വിവാഹസല്‍ക്കാരത്തിനിടെ ഭക്ഷണം കഴിച്ചുക്കൊണ്ടിരുന്ന ഒരാളില്‍ പല്ലിയുടെ അവശിഷ്ടം കണ്ടെത്തിയത്. ഇയള്‍ ഇക്കാര്യം മറ്റുള്ളവരോട് പറഞ്ഞതോടെ ആളുകള്‍ ഛര്‍ദിച്ച് അവശരായി. തുടര്‍ന്ന് ഇവരെ ജഗമുണ്ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആറ് ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് ആശുപത്രിയില്‍ കഴിയുന്നവരെ ചികില്‍സിക്കുന്നത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഛര്‍ദിച്ചത് മാനസികപ്രയാസം കൊണ്ടാണെന്നും സബ് ഡിവിഷനല്‍ ഓഫിസര്‍ രാകേഷ് കുമാര്‍ പറഞ്ഞു.

Tags: