ഡല്‍ഹി വിമാനത്താവളത്തില്‍ 15 കിലോ സ്വര്‍ണം പിടികൂടി

Update: 2022-03-29 07:20 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വിമാനത്താവളത്തില്‍ 15 കിലോ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയിലായി. 7.5 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി രണ്ട് കെനിയന്‍ പൗരന്‍മാരാണ് അറസ്റ്റിലായത്. ഡല്‍ഹി വിമാനത്താവളത്തില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്. തിങ്കളാഴ്ച നെയ്‌റോബിയില്‍ നിന്ന് അഡിസ് അബാബ വഴിയാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്.

എയര്‍പോര്‍ട്ടില്‍ നടന്ന പരിശോധനയിലാണ് പ്രത്യേകം തയ്യാറാക്കിയ പോക്കറ്റുകളില്‍ ഒളിപ്പിച്ച 15.57 കിലോഗ്രാം ഭാരമുള്ള 19 സ്വര്‍ണക്കട്ടികള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇതിനു മുമ്പ് നിരവധി തവണ സ്വര്‍ണവുമായി ഇന്ത്യയിലേയ്ക്ക് എത്തിയിട്ടുണ്ടെന്ന് പിടിയിലായവരില്‍ ഒരാള്‍ മൊഴി നല്‍കി. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ഈ വര്‍ഷം ആദ്യം പാരീസില്‍ നിന്നും ദുബയില്‍ നിന്നും സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ രണ്ട് വ്യത്യസ്ത കേസുകളില്‍ ഒരു പുരുഷനെയും സ്ത്രീയെയും ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷനല്‍ (ഐജിഐ) വിമാനത്താവളത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു.

Tags:    

Similar News