ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; മോദിയെ പിന്തുണച്ച് ടിആര്‍എസ്, എതിര്‍ത്ത് ഉവൈസി

ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (ഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഉവൈസി ആശയത്തെ എതിര്‍ത്തു. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഇന്ത്യയുടെ ഭരണഘടനയ്ക്ക് എതിരാണെന്ന് അദ്ദേഹം ആരോപിച്ചു.

Update: 2019-06-20 01:28 GMT

ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തെ അനുകൂലിച്ച് ടിആര്‍എസ്. വര്‍ക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവുവാണ് നിലപാട് വ്യക്തമാക്കിയത്. അതേസമയം, ടിആര്‍എസിന്റെ സഖ്യകക്ഷിയായ എഐഎംഐഎം ഇതിനെ എതിര്‍ത്തു. ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (ഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഉവൈസി ആശയത്തെ എതിര്‍ത്തു. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഇന്ത്യയുടെ ഭരണഘടനയ്ക്ക് എതിരാണെന്ന് അദ്ദേഹം ആരോപിച്ചു.

അതേസമയം, ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിന്റെ പ്രായോഗികത പഠിക്കാനായി സമിതിയെ നിയോഗിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചു. എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയും എഡിഎംകെയും പ്രതിപക്ഷകക്ഷികളായ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളും പ്രധാനമന്ത്രി വിളിച്ച യോഗം ബഹിഷ്‌കരിച്ചു.

ജനാധിപത്യ വിരുദ്ധവും പ്രായോഗികമായി തടസങ്ങളുമുള്ള ഇത്തരമൊരു ആശയത്തിന് കൂടുതല്‍ വിശദമായ ചര്‍ച്ച ആവശ്യമാണെന്നു യോഗം ബഹിഷ്‌കരിച്ച കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. രാജ്യം നേരിടുന്ന വലിയ പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാനാണു സര്‍ക്കാരിന്റെ ശ്രമം. അതിനാലാണ് യോഗം ബഹിഷ്‌കരിക്കുന്നതെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

Tags:    

Similar News