മുന്‍മുഖ്യമന്ത്രി എന്‍ ടി രാമറാവുവിന്റെ മകളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം

ഹൈദരബാദിലെ വീട്ടിലെ കിടപ്പുമുറിക്കകത്തെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പോലിസ് അറിയിച്ചു.

Update: 2022-08-01 14:23 GMT

ഹൈദരബാദ്: തെലങ്കാന മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടിയുടെ സ്ഥാപകനുമായ എന്‍ടി രാമറാവുവിന്റെ മകള്‍ ഉമാ മഹേശ്വരി ആത്മഹത്യ ചെയ്ത നിലയില്‍. ഹൈദരബാദിലെ വീട്ടിലെ കിടപ്പുമുറിക്കകത്തെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പോലിസ് അറിയിച്ചു.

സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. കുറച്ചുനാളായി ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവര്‍ ചികിത്സയിലായിരുന്നു. വിഷാദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

Tags: