പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്; 65 സീറ്റില്‍ ബിജെപിയും 37ല്‍ അമരിന്ദര്‍ സിങിന്റെ പാര്‍ട്ടിയും മല്‍സരിക്കും

മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് 37 സീറ്റിലാണു ജനവിധി തേടുക. ശിരോമണി അകാലിദള്‍ (ധിന്‍സ) 15 സീറ്റിലും ജനവിധി തേടും.

Update: 2022-01-24 12:58 GMT

ചണ്ഡിഗഢ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ആകെയുള്ള 117 സീറ്റില്‍ 65 ഇടത്ത് ബിജെപി മത്സരിക്കും. മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് 37 സീറ്റിലാണു ജനവിധി തേടുക. ശിരോമണി അകാലിദള്‍ (ധിന്‍സ) 15 സീറ്റിലും ജനവിധി തേടും.

പഞ്ചാബിന്റെ സുരക്ഷയും വളര്‍ച്ചയുമാണ് എന്‍ഡിഎയുടെ ലക്ഷ്യമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ പ്രതികരിച്ചു. ഭരണമാറ്റമല്ല, ഭാവിയ്ക്കായുള്ള സുരക്ഷയും സ്ഥിരതയുമാണു ലക്ഷ്യമെന്നും നഡ്ഡ പറഞ്ഞു. പഞ്ചാബിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ തന്നെ നല്‍കണം. സുരക്ഷയെന്നതു വളരെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ്. ഈ തിരഞ്ഞെടുപ്പെന്നതു സ്ഥിരതയ്ക്കും സുരക്ഷയ്ക്കു വേണ്ടിയുള്ളതാണ്-നഡ്ഡ കൂട്ടിച്ചേര്‍ത്തു

Tags: