എന്‍ഡിഎയുടെ വാതിലുകള്‍ ടിഡിപിക്ക് എന്നെന്നേക്കുമായി അടച്ചെന്ന് അമിത് ഷാ

ചന്ദ്രബാബു നായിഡു അവസരവാദിയാണ്. അവരുമായി ഒരു സംഖ്യവുമുണ്ടാക്കില്ല

Update: 2019-02-04 16:31 GMT
ഹൈദരബാദ്: ആന്ധ്രയിലെ വിസിയനഗരത്തില്‍ ബിജെപി ബൂത്ത്തല ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരേ ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. സംസ്ഥാനത്ത് ടിഡിപിയുടെ നാളുകള്‍ എണ്ണപ്പെട്ടെന്നും വളഞ്ഞ വഴിയിലൂടെയാണ് അദ്ദേഹം ആന്ധ്രയുടെ മുഖ്യമന്ത്രിയായതെന്നും ആരോപിച്ച അമിത് ഷാ, ഏതു പാര്‍ട്ടിയെ മുന്നണിയിലെടുത്താലും ടിഡിപിയെ ഇനി എന്‍ഡിഎയില്‍ എടുക്കില്ലെന്നും പറഞ്ഞു. എന്‍ഡിഎയുടെ വാതിലുകള്‍ ടിഡിപിക്ക് എന്നെന്നേക്കുമായി അടച്ചു. ചന്ദ്രബാബു നായിഡു അവസരവാദിയാണ്. അവരുമായി ഒരു സംഖ്യവുമുണ്ടാക്കില്ല. കോണ്‍ഗ്രസ് അധികാരത്തിലുള്ളപ്പോള്‍ നായിഡു അവര്‍ക്കൊപ്പമായിരുന്നു. പിന്നീട് പരാജയപ്പെട്ടപ്പോള്‍ എന്‍ ടി രാമറാവുവിന്റെ ടിഡിപിയുടെ ഭാഗമായി. അവസരവാദപരമായ നീക്കത്തിലൂടെ രാമറാവുവിനെ പിന്നിലാക്കി പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തു. വാജ്‌പേയി പ്രധാനമന്ത്രിയായപ്പോള്‍ നായിഡു എന്‍ഡിഎയുടെ ഭാഗമായി. വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എന്‍ഡിഎയുടെ ഭാഗമായി. തെലങ്കാനയിലെ നിയമസഭാ തിരഞ്ഞടുപ്പിന് മുമ്പ് എന്‍ഡിഎ വിട്ട് നായിഡു കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. ഇതിലൂടെ ജനങ്ങളെ അപമാനിക്കുകയാണ്. ഇത്തരക്കാരെ ഇനി മുന്നണിയിലെടുക്കില്ല. മോദി തന്നെ അടുത്തതവണ അധികാരത്തില്‍ വന്നാല്‍ ഏത് പാര്‍ട്ടിയെ പരിഗണിച്ചാലും ടിഡിപിയെ മുന്നണിയിലെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News